Kadamkathakal Malayalam കടങ്കഥകൾ മലയാളം

 

 Kadamkathakal: The riddles in the Malayalam language are popularly known as Kadamkathakal (കടങ്കഥകൾ). Riddles in Malayalam Language: In this article, you will get കടങ്കഥകൾ മലയാളം. kadamkathakal malayalam with answer are provided below. These Malayalam Riddle questions and answer are helpful for kids and students.

 1. അമ്മയെ കുത്തി മകൻ മരിച്ചു. ?

ഉത്തരം :- തീപ്പെട്ടി

2. മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു.?

ഉത്തരം :- കോഴി 

3. അടുക്കളയിലെ അമ്മായി അമ്മ. ?

ഉത്തരം :- പൂച്ച

4. ആശാരി മൂശാരി തൊടാത്ത തടി വെള്ളത്തിലിട്ടാൽ ചീയാത്ത തടി. ?

ഉത്തരം: – ചീങ്കണ്ണി

5. ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരൻ കൂനന്റെ പേരെന്ത് ?

ഉത്തരം :- ചെമ്മീൻ

6. പകലെല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ ?

ഉത്തരം :- കണ്ണ്

7. കാവൽ ഇല്ലാത്ത കൊട്ടാരത്തിൽ കണക്കില്ലാത്ത മുത്തുമണികൾ ?

ഉത്തരം :- നക്ഷത്രങ്ങൾ

8. വായമൂടി മുഖത്തടിച്ചാൽ കേൾക്കാനിമ്പം ?

ഉത്തരം :- മദ്ദളം

9. വായില്ലാ ഭരണിയിൽ രണ്ടച്ചാർ ?

ഉത്തരം :- മുട്ട്

10. വായില്ലാത്തവൻ കഞ്ഞികുടിച്ചു ?

ഉത്തരം :- മുണ്ട്

11. കുത്തിയാൽ മുളക്കില്ല വേലിയിൽ പടരും

ഉത്തരം :-ചിതൽ

12.കൈപ്പത്തി പോലെ ഇല വിരലു പോലെ കായ ?

ഉത്തരം :-വെണ്ട

13. കൊമ്പിൻമേൽ തുളയുള്ള കാള ?

ഉത്തരം :-കിണ്ടി

14. ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും ?

ഉത്തരം :-മേഘം

15. ജീവനില്ല, കാലുമില്ല ഞാൻ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്കരം ?

ഉത്തരം :-നാണയം

16. അടിയിൽ വെട്ടി ഇടയ്ക്ക് കെട്ടി തലയിൽ ചവുട്ടി ?

ഉത്തരം :-നെല്ല് കൊയ്ത് മെതിക്കുന്നത്.

17. നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരൻ ?

ഉത്തരം :-മുള

18. പഞ്ചപാണ്ഡവൻമാർ ആഞ്ചുപേർക്കും കൂടി ഒരേയൊരു മുറ്റം ?

ഉത്തരം :-കൈപ്പത്തി

19. പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയിൽ ?

ഉത്തരം :-കണ്ണ്

20. പച്ചപ്പലക കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ.

ഉത്തരം :-പപ്പായ

21. പിടിച്ചാൽ ഒരു പിടി അരിഞ്ഞാൽ ഒരു മുറം ?

ഉത്തരം :-ചീര

22. പൊന്നുതിന്ന് വെള്ളിതുപ്പി ?

ഉത്തരം :-ചക്കച്ചുള

22. നല്ല നായ്ക്ക് നാവിന്മേൽ പല്ല് ?

ഉത്തരം :-ചിരവ

23ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര് ?

ഉത്തരം :- ആമ

24. കട കല്ല്, നടു വടി, തല പന്തൽ. ?

ഉത്തരം :-ചേന

25. കയ്പടംപോലെയില കൈവിരൽപോലെ കായ് ?

ഉത്തരം :-വെണ്ടയ്ക്ക

26. കണ്ടാൽ വണ്ടി തൊട്ടാൽ ചക്രം.?

ഉത്തരം :- തേരട്ട

27. കറുത്ത പാറമേൽ വെളുത്ത കത്തി. ?

ഉത്തരം :- ആന

28. കാട്ടിൽ കിടക്കുന്നവൻ കൂട്ടായി വന്നു. ?

ഉത്തരം :- വടി

29. കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാറില്ല, കുളമുണ്ട് മീനില്ല ?

ഉത്തരം :-തേങ്ങ

30.  ചെടി ചെടിയിന്മേൽകായ് കയ്യിന്മേൽ ചെടി ?

ഉത്തരം :-കൈതച്ചക്ക

31. ഒരു കുപ്പിയിൽ രണ്ടെണ്ണ

ഉത്തരം :-മുട്ട

32. ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് 

ഉത്തരം :-അടയ്ക്ക

33. ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള. 

ഉത്തരം :-പല്ല്

34. ഒരാൾക്ക് കാലിലും തലയിലും തൊപ്പി. 

ഉത്തരം :-ഉലക്ക

35. മുറ്റത്തെ ചെപ്പിനു അടപ്പില്ല ?

ഉത്തരം :-കിണർ

36. അടിക്കാത്ത മുറ്റത്തിന്‍ പേരു ചൊല്ലാമോ ?

ഉത്തരം :-ആകാശം.

37. ആയിരം ചാമുണ്ഡിക്കൊരു കോഴി  ?

ഉത്തരം :-വാഴക്കുലയും കുടപ്പനും.

38.ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി ?

ഉത്തരം :-അരിവാര്‍ക്കുത്.

39. ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും ?

ഉത്തരം :-അറക്കവാള്‍.

40. ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും ?

ഉത്തരം :-കതിന.

41. ആയിരം തച്ചാന്‍മാര്‍ ചെത്തിപ്പണിത മധുരകൊട്ടാരത്തിന്റെ പേരെന്ത് ?

ഉത്തരം :-തേനീച്ചക്കൂട്.

42. ഒരു കലത്തിൽ രണ്ടു കറി.?

ഉത്തരം :- മുട്ട്

43. ഒരു കുന്നിനു രണ്ടു കുഴി. ?

ഉത്തരം :-മൂക്ക്

44. ഒരുനേരം മുന്നിൽ നിൽക്കും ഒരുനേരം പിന്നിൽ നിൽക്കും ?

ഉത്തരം :-നിഴൽ

45. ഒരാൾക്ക് 2 തലക്കെട്ട് ?

ഉത്തരം :- ഉലക്ക

46. ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള് ?

ഉത്തരം :- നക്ഷത്രങ്ങളും ചന്ദ്രക്കലയും.

47. ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള. 

ഉത്തരങ്ങൾ : പല്ല്

 

Also Read :- Malayalam Funny Questions and Answers

Also Read :-കുസൃതി ചോദ്യങ്ങൾ

 

Sharing Is Caring:

Leave a Comment