kusruthi Chodyam in Malayalam കുസൃതിച്ചോദ്യങ്ങൾ

Are you looking for the Kusruthi Chodyangal in Malayalam? Here we have compiled some interesting Malayalam Kusruthi Chodyangal(Kusruthi Chodyam, Kusruthi Chodyangal, Kusruthi Chothiyam, Malayalam Kusruthi Chodyangal with Answers, Kusruthi Chodyangal Utharangal, Funny Questions and Answers in Malayalam, Malayalam Funny Questions)

 

1. ആവശ്യമുള്ളപ്പോൾ വലിച്ചെറിയുകയും ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കുകയും ചെയ്യുന്ന സാധനമാണ്

ഉത്തരം – മീൻവല

2.പെട്ടെന്ന് പൊട്ടണം എന്ന് ആഗ്രഹിച്ചുകൊണ്ട് ആളുകൾ വാങ്ങുന്ന സാധനം എന്താണ് ?

ഉത്തരം – പടക്കം

3. തലഉള്ളപ്പോൾ ഉയരം കുറവും തല ഇല്ലാത്തപ്പോൾ ഉയരം കൂടുതലും ഉള്ളത് എന്തിനാണ്

ഉത്തരം – തലയണ

4. സ്ത്രീകൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഭരണം ?

ഉത്തരം –ആഭരണം

5. ആണുങ്ങൾക്ക് ഒന്നും പെണ്ണുങ്ങൾക്ക് രണ്ടും ഉള്ളത് എന്താണ് ?

ഉത്തരം – ണ എന്ന അക്ഷരം

6. വടക്ക് ദിശയിലേക്കു പോകുന്ന ഒരു ഇലക്ട്രിക് ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക ?

ഉത്തരം -ഇലക്ട്രിക് ട്രെയിന് പുക ഉണ്ടാവില്ല

7. ആളുകളുടെ വായനോക്കാൻ ബിരുദമെടുത്തത് ആരാണ് ?

ഉത്തരം – ദന്ത ഡോക്ടർ

8. പ്രധാനമന്ത്രിപോലും പറയുന്നത് അനുസരിച്ച് തലകുനിച്ചു കൊടുക്കുന്നത് ആരുടെ മുന്നിലാണ് ?

ഉത്തരം -ബാർബർ

9. ആണുങ്ങൾ ഇടംകയ്യിലും പെണ്ണുങ്ങൾ വലത്തേ കയ്യിലും വാച്ച് കെട്ടുന്നത് എന്തിനാണ് ?

ഉത്തരം -സമയം നോക്കാൻ

10. ആരും ഇഷ്ടപ്പെടാത്ത സുഖം ?

ഉത്തരം – അസുഖം

11. ഇംഗ്ലീഷിലെ അവസാനത്ത അക്ഷരം ഏതാണ് ?

ഉത്തരം – H

12. തട്ടുകടക്കാരൻ എന്തിനാണ് എപ്പോഴും ദോശമറിച്ചിടുന്നത്?

ഉത്തരം -ദോശക്ക് തനിയെ മറിയാൻ കഴിയാത്തതുകൊണ്ട്

13. ഭാരംനിറച്ച് വരുന്ന ലോറിയെ ഒറ്റ കാലുകൊണ്ട് നിർത്താൻ കഴിവുള്ളത് ആർക്കാണ്?

ഉത്തരം -ഡ്രൈവർ

14. വെളുക്കുംതോറും വൃത്തികേട് ആകുന്നത് എന്താണ് ?

ഉത്തരം -തല മുടി

15. ഇടത് കൈകൊണ്ട്തൊടാം വലത് കൈകൊണ്ട്
തൊടാൻ പറ്റില്ല എന്താണെന്ന് പറയാമോ?

ഉത്തരം – വലത് കൈമുട്ട്

16. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന

ഉത്തരം -ബനാന

17. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ് ?

ഉത്തരം – Q

18. ആരും ഇഷ്ടപ്പെടാത്ത ദേശം?

ഉത്തരം – ഉപദേശം

19. കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്?

ഉത്തരം -കണ്ണട

20. ഗ്രഹ ങ്ങ ളി ൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം ?

ഉത്തരം -അത്യാഗ്രഹം

21. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ് ?

ഉത്തരം – E

22. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം?

ഉത്തരം – വിവിരം

23. എങ്ങനെ എഴുതിയാലും ശരിയാവാത്തത് എന്ത് ?

ഉത്തരം -തെറ്റ്

24. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം ?

ഉത്തരം -ട്രാഫിക് ജാം

25. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേ പോലെ കാണാവുന്നത് എന്ത് ?

ഉത്തരം -സ്വപ്നം

26. നിമിഷ നേരം കൊണ്ട് കെട്ടാൻ പറ്റുന്ന കോട്ട ?

ഉത്തരം -മനകോട്ട

27. മീനുകൾക്ക് പേടി ഉള്ള ദിവസം ?

ഉത്തരം -ഫ്രൈ ഡേ

28. അച്ഛ ൻ ” വന്നു എന്ന് പേര് വരുന്ന ഒരു ഫ്രൂട്ട് ?

ഉത്തരം -പപ്പായ

29. ആളുകൾ ആഗ്രഹിക്കാത്ത പണം ?

ഉത്തരം -ആരോപണം

30. വിശപ്പുള്ള രാജ്യം ?

ഉത്തരം -ഹംഗറി

31.വേഗത്തിൽ ഒന്നാമൻ പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

ഉത്തരം – ക്ലോക്കിലെ സെക്കൻഡ്സ് സൂചി

32. കണക്കു പുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

ഉത്തരം -അതിൽ നിറയെ PROBLEMS ആയതുകൊണ്ട്

33. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെൻസ്?

ഉത്തരം -സൈലെൻസ്

34. ലൈൻആവശ്യം ഇല്ലാത്തവർ ആരാണ്?

ഉത്തരം -സ്ക്രൂഡ്രൈവർ

35. ഭാരംകൂടിയ പാനീയം ഏതാണ് ?

ഉത്തരം -സംഭാരം

36. ഒഴുകാൻ കഴിയുന്ന അക്കം ഏതു?

ഉത്തരം -6

37. പേരിന്റെ കൂടെ INITIAL ഉള്ള ജീവി?

ഉത്തരം -ചിമ്പാൻസി (CHIMPANC)

38. ആദ്യം പോകാൻ പറഞ്ഞിട്ട് ‘ പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

ഉത്തരം -ഗോവ

39. വണ്ടി ഓടാത്ത റൂട്ട് ഏത്?

ഉത്തരം -ബീറ്റ്‌റൂട്ട്

40. പേന കൊണ്ട് നടക്കുന്ന ജീവി ഏത്?

ഉത്തരം -പെൻഗിന്

41. കാണുമ്പോൾ നിറമില്ലാത്തതും എന്നാൽ പറയുമ്പോൾ നിറമുള്ളതുമായ ഒരു സാധനം

ഉത്തരം -പച്ച വള്ളം

42. റോഡിലൂടെ ദിവസവും വണ്ടി ഓടുന്നത് എന്ത് കൊണ്ട് ?

ഉത്തരം – ചക്രം കൊണ്ട്

43. വെട്ടും തോറും കൂടുന്ന സാധനം ?

ഉത്തരം – കുഴി

44. ‘ ഡ്യൂട്ടിക്ക് വന്ന ഒരു വനിതാ പോലീസിനോട് SI ചോദിച്ചു

* നിങ്ങളുടെ പേരന്താണ്

* നിങ്ങൾക്കെവിടുന്നാ നിയമനഉത്തരവ് കിട്ടിയത് –

2 ചോദ്യങ്ങൾക്കും ഒരുത്തരമാണ് കൊടുത്തത് എന്തായിരിക്കും ?

ഉത്തരം –മോളീന്നാ

45.ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏതാണ്  ?

ഉത്തരം -തേയ്മാനം

46. വലിച്ചാൽ വലുതാകുന്നത് റബ്ബർ ആണെങ്കിൽ വലിച്ചാൽ ചെറുതാകുന്നത് എന്താണ്

ഉത്തരം –സിഗരറ്റ്

47. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി ?

ഉത്തരം -തെങ്ങ് കയറ്റം

48. താമസിക്കാൻ പറ്റാത്ത വീട്

ഉത്തരം -ചീവീട്

49. ” ഭാഗ്യം ഇപ്പോൾ ” എന്ന് വിളിച്ചു പറയുന്ന നഗരം ഏത്

ഉത്തരം -ലക്‌നൗ

50. ഈ ഭക്ഷണത്തിൽ നിന്നും ഒരക്ഷരം മാറ്റിയാൽ കുഴപ്പമാണ്

ഉത്തരം -കുഴലപ്പം

51. ഒരു രുചിയുടെ പേരും, ഒരു വൃക്ഷത്തിന്റെ പേരും, ഒരു ഫലത്തിന്റെ പേരും ഒന്നാണ്, എന്താണത്?

ഉത്തരം -പുളി

52. കടയിൽ കിട്ടാത്ത മാവ്

ഉത്തരം -ആത്മാവ്

53. വെള്ളത്തിൽ വീണാൽ നനയാത്തത് എന്താണ്

ഉത്തരം -നിഴൽ

54. ഏറ്റവും ചെറിയ പാലം ഏത്

ഉത്തരം -മൂക്കിന്റെ പാലം

55. അടിക്കും തോറും നീളം കുറയുന്നത് എന്താണ്

ഉത്തരം -ആണി

56. ഏറ്റവും മഴയുള്ള ഒരു രാജ്യം?

ഉത്തരം – ബഹ്‌റൈൻ

57. നട്ടാൽ മുളക്കാത്ത പയർ?

ഉത്തരം -അമ്പയർ

58. ഭൂമിയിൽ ഏറ്റവും കൂടുതൽ ആപ്പിളുകൾ ഉണ്ടാകുന്നത് എവിടെ?

ഉത്തരം -ആപ്പിൾ മരത്തിൽ

59. ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു പോലീസെത്തി ചോദിച്ചു:
* നിങ്ങളുടെ പേരെന്താ..?

* ഇത് കേസാക്കണോ അതോ
ഒത്തു തീർപ്പാക്കണോ? രണ്ടിനും കൂടി അവൾ നൽകിയ ഉത്തരം – ഒന്നായിരുന്നു. എന്തായിരിക്കും?

ഉത്തരം -K. സുമതി

60. മുടിയിൽ ചൂടാൻ പറ്റാത്ത പൂവേത്?

ഉത്തരം -ഷാംപൂ

61. ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ എന്തു സംഭവിക്കും?

ഉത്തരം -വായ അടയും

62. പെട്ടെന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

ഉത്തരം -പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

63.ജനനം മുതൽ മരണം വരെ കുളിച്ചുക്കൊണ്ടിരിക്കുന്ന ജീവി?

ഉത്തരം -മീൻ

64. രണ്ടു ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റ് ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്ന് വെള്ളം പോകുന്നില്ല. കാരണം എന്താണ് ?

ഉത്തരം -ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്.

65. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം ?

ഉത്തരം -Goal Go….Va)

66.തേനീച്ച മൂളുന്നതെന്തുകൊണ്ട് ?

ഉത്തരം -അതിന് സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

67. ചപ്പാത്തിയും ചിക്കൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

ഉത്തരം -ചപ്പാത്തി മനുഷ്യൻ പരത്തും , ചിക്കൻഗുനിയ കൊതുക് പരത്തും

68. പെൺകുട്ടികൾ ചിരിക്കുമ്പോൾ വായ പൊത്തുന്നതെന്തുകൊണ്ട്?

ഉത്തരം- കൈക്കൊണ്ട്

69. കേരളത്തിലെ ഒരു പഞ്ചായത്ത്???

ആദ്യത്തെ മൂന്നക്ഷരത്തിൽ വെള്ളമുണ്ട്, അവസാനത്തെ രണ്ടക്ഷരത്തിൽ വെള്ളമില്ല…

ഉത്തരം – Aruvikkara

70.”ഒരു വീട്ടില്‍ ഒരു കണ്ടന്‍പൂച്ച (ആണ്‍പൂച്ച) ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു ചക്കിപ്പൂച്ച (പെണ്‍പൂച്ച) ആ വീട്ടില്‍ വന്നു.

കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്‌??? ”

ഉത്തരം -മ്യാവൂ

71. ഞാൻ ഒരു പഴമാണ്. മലയാളത്തിൽ എന്റെ പേരിനു നാല് അക്ഷരങ്ങൾ ഉണ്ട്.

ഒന്നാമത്തെ അക്ഷരം മനുഷ്യ ശരീരത്തിലെ ഒരു അവയവമാണു,

അവസാനത്തെ രണ്ട് അക്ഷരങ്ങൾ മറ്റൊരു മരത്തിന്റെ ഫലമാണ്.

ഇംഗ്ലീഷിൽ എന്റെ പേരിന്റെ ഒരു ഭാഗം മറ്റൊരു മരത്തിന്റെ പേരാണ്.

ഞാൻ ആര് ?

ഉത്തരം – പൈനാപ്പിൾ (PINEAPPLE)

72. അമേരിക്ക എന്ന വാക്ക്‌ എങ്ങനെ ലോപിച്ചുണ്ടായതാണ്‌?

ഉത്തരം -അമ്മേ ഇരിക്കൂ.

73. പന്ത്‌ തട്ടിയാല്‍ എന്തുണ്ടാവും?

ഉത്തരം -ഉരുളും

74. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?

ഉത്തരം-കഥാപാത്രം

75. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?

ഉത്തരം-മേയ ്

76. ഇരിക്കാന്‍ പറ്റാത്ത ബഞ്ച്‌?

ഉത്തരം- സിംഗില്‍ ബെഞ്ച്‌

77. എല്ലാവരും തിന്നുന്ന ആണി?

ഉത്തരം-ബിരിയാണി

78. കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം?

ഉത്തരം-ഡോട്ട്‌ കോം.

79. മണമില്ലാത്ത സെന്റ്‌?

ഉത്തരം-ഇന്നെസെന്റ്‌.

80. മാനത്ത് കാണുന്ന മറ്റൊരു മാനം?

ഉത്തരം- വിമാനം

81. മനുഷ്യന്മാർ താമസിക്കുന്ന വനം ഏതാണ് ?

ഉത്തരം-ഭവനം

82. അച്ഛൻ സൂര്യൻ, ‘അമ്മ കടൽ,
കുടിൽ തൊട്ട് കൊട്ടാരം വരെ
പ്രെവേശനം. കൂടിയാൽ തെറ്റ്,
കുറഞ്ഞാലും തെറ്റ്.
അതിൻ്റെ പേര് പറയാമോ?

ഉത്തരം- ഉപ്പ്

83. രണ്ടു വശത്തും ദ്വാരം ഉണ്ടെങ്കിലും, വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന വസ്തു.

ഉത്തരം-സ്ട്രോ

84. കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?

ഉത്തരം- ‘ക’

85. രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

ഉത്തരം- രാമു ഒരു പൂച്ച ആയിരുന്നു.

86. ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും?

ഉത്തരം-അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും

87.സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?

ഉത്തരം-കാക്ക

88. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

ഉത്തരം-മെഴുകുതിരി

89. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ?

ഉത്തരം-നെല്ല്

90. തിരുവനന്തപുരം കാരുടെ day ഏതാണ്?

ഉത്തരം-എന്തരെടേ

91. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

ഉത്തരം- കലം

92. ജോമെട്രി ക്ലാസ്സിൽ കണക്ക് മാഷിനെ സഹായിക്കുന്ന രണ്ട് പെൺകുട്ടികൾ ആരെല്ലാം ?

ഉത്തരം-ബിന്ദു, രേഖ

93. രണ്ടു പേർ കണ്ടു, പത്തു പേർ എടുത്തു, ഒരാൾ രുചിച്ചു

ഉത്തരം-കണ്ണ്, കൈ, നാവ്

94. ഒരു ബസ്സിൽ നിന്നിറങ്ങാൻ ആദ്യം ചെയ്യേണ്ടത് എന്താണ് ?

ഉത്തരം-ആദ്യം ബസ്സിൽ കയറുക

95. രാമായണത്തിൻറെ നടുവിൽ കാണുന്ന സ്ത്രീ ആരാണ്?

ഉത്തരം- മായ

96. ലോകത്തിലെ ശക്തിശാലിയായ ഒരാൾക്ക് പോലും പിടിച്ചു നിർത്താൻ പറ്റാത്ത ഭാരമില്ലാത്ത വസ്തു ഏത് ?

ഉത്തരം- ശ്വാസം

97. ഒരാളോട് വളരെ വിഷമമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്ക് ഇറങ്ങി ! എന്തിന് ?

ഉത്തരം-ആഴത്തിൽ ചിന്തിക്കാൻ

98. കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ്

ഉത്തരം-സപ്പോട്ട

99. ഞാൻ ഒരു മലയാള വാക്കാണ്.
ഞാൻ ഒരു ഭക്ഷണസാധനം ആണ്..
എന്നിൽ പശു ഉണ്ട്…
പശു പോയാൽ ഒപ്പിന് വേണ്ടി ഉപയോഗിക്കാം
എങ്കിൽ ഞാൻ ആര് ?

ഉത്തരം-ഗോതമ്പ്

100. നിറം വെളുപ്പ്
ആഘോഷ വേളകളിൽ ആണ് ഞാൻ താരം ആകുന്നത്
എൻ്റെ പേരിൽ പ്രശസ്‌തമായ ഒരു സ്ഥലം ഉണ്ട്
ഒന്ന് നീട്ടിവിളിച്ചാൽ ഒരു പണി ആയുധം

ഉത്തരം- തുമ്പ

Sharing Is Caring:

5 thoughts on “kusruthi Chodyam in Malayalam കുസൃതിച്ചോദ്യങ്ങൾ”

Leave a Comment