സ്വാതന്ത്ര്യ ദിന ക്വിസ്

 

എല്ലാവർക്കും എൻറെ സ്വാതന്ത്ര്യ ദിന ആശംസകൾ. ബ്രിട്ടീഷ് അടിച്ചമര്ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ഓര്മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും. സ്വാതന്ത്ര്യദിന ക്വിസ് ഇന്ത്യൻ സ്വാതന്ത്ര്യത്തെയും റിപ്പബ്ലിക് ദിനത്തെയും കുറിച്ചുള്ള  പ്രധാന ചോദ്യങ്ങൾ ഇന്ത്യ ക്വിസ്

 

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് ?

Ans:- 1947 ആഗസ്റ്റ് 15

2. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്നത് ആരായിരുന്നു. ?

Ans:-ബ്രിട്ടീഷുകാർ

3. ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര് ?

Ans:- മഹാത്മാ ഗാന്ധി

4. ഇന്ത്യയുടെ ദേശീയ പതാകയിൽ എത്ര നിറങ്ങളുണ്ട് ?

Ans:- 3

4. ദേശീയ പതാകയിലെ നിറങ്ങൾ ഏതൊക്കെ ?

Ans:- കുങ്കുമം, വെളുപ്പ്, പച്ച

5. ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം ?

Ans:- നീല

6. അശോക ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?

Ans:- 24

7. ദേശീയ പതാകയുടെ ശിൽപ്പി ?

Ans:- പിങ്കളി വെങ്കയ്യ

8. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?

Ans:- 3:2

9. ഇന്ത്യയുടെ ദേശീയ ഗാനം ?

Ans:- ജനഗണമന

10. ദേശീയ ഗാനം എഴുതിയത് ആര് ?

Ans:- രബീന്ദ്രനാഥ് ടാഗോർ

11. ദേശീയ ഗാനം ആലപിക്കുന്നതിന് ആവശ്യമായ സമയം ?

Ans:- 52 സെക്കൻഡ്

12. ഇന്ത്യയുടെ ദേശീയ ഗീതം ?

Ans:- വന്ദേമാതരം

13. വന്ദേമാതരം എഴുതിയത് ആര് ?

Ans:- ബങ്കിംചന്ദ്ര ചാറ്റർജി

14. ഇന്ത്യയുടെ ദേശീയ ഭാഷ ?

Ans:- ഹിന്ദി

15. ദേശീയ മൃഗം ?

Ans:- കടുവ

16. ദേശീയ വൃക്ഷം ?

Ans:- പേരാൽ

17. ദേശീയ ഫലം ?

Ans:- മാങ്ങ

18. ദേശീയ പുഷ്പം ?

Ans:- താമര

19. ദേശീയ പക്ഷി ?

Ans:- മയിൽ

20. ദേശീയ പൈതൃക മൃഗം ?

Ans:- ആന

21. ദേശീയ ജലജീവി ?

Ans:- ഗംഗ ഡോൾഫിൻ

22. ദേശീയ കായിക വിനോദം ?

Ans:- ഹോക്കി

23. ദേശീയ മത്സ്യം ?

Ans:- അയല

24. ദേശീയ കലണ്ടർ ?

Ans:- ശക വർഷം

25. ഗാന്ധി ജയന്തി എന്നാണ് ?

Ans:- ഒക്ടോബർ 2

26. ഗാന്ധിജിയുടെ ജന്മദേശം ?

Ans:- ഗുജറാത്തിലെ പോർബന്തർ

27. ഗാന്ധിജി ജനിച്ചത് എന്ന് ?

Ans:- 1869 ഒക്ടോബർ 2

28. ഗാന്ധിയുടെ പിതാവിന്റെ പേര് ?

Ans:- കരംചന്ദ് ഗാന്ധി

29. ഗാന്ധിയുടെ മാതാവിന്റെ പേര് ?

Ans:- പുത്ലി ബായ്

30. ഗാന്ധിയുടെ ഭാര്യയുടെ പേര് ?

Ans:- കസ്തൂർബ

31. ഗാന്ധിയുടെ മുഴുവൻ പേര് ?

Ans:- മോഹൻദാസ് കരംചന്ദ് ഗാന്ധി

32. ഗാന്ധിജിയുടെ ആത്മകഥ ?

Ans:- എന്റെ സത്യാന്വേഷണ പരീക്ഷണ കഥ

33. ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം ?

Ans:- 1948

34. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 എന്തായിട്ടാണ് ആചരിക്കുന്നത് ?

Ans:- രക്തസാക്ഷി ദിനം

35. ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ആര് ?

Ans:- നാഥുറാം ഗോഡ്സെ

36. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രധാന സംഘടന ?

Ans:- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

37. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ?

Ans:- 1885

38. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ ?

Ans:- എ ഒ ഹ്യൂം

39. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ?

Ans:- W C ബാനർജി

40. എന്നാണ് റിപ്പബ്ലിക് ദിനം ?

Ans:- ജനുവരി 26

41. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ?

Ans:- ജവഹർലാൽ നെഹ്റു

42. ഇന്ത്യയുടെ തലസ്ഥാനം ?

Ans:- ന്യൂഡൽഹി

43. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് ?

Ans:- 28

44. ഏറ്റവും വലിയ സംസ്ഥാനം ?

Ans:- രാജസ്ഥാൻ

45. ഏറ്റവും ചെറിയ സംസ്ഥാനം ?

Ans:- ഗോവ 

46. ഏറ്റവും നീളം കൂടിയ നദി ?

Ans:- ഗംഗ

47. ഏറ്റവും വലിയ തടാകം ?

Ans:- ചിൽക്ക തടാകം

48. ശിശുദിനം എന്നാണ് ?

Ans:- നവംബർ 14

49. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് ?

Ans:- ജവഹർലാൽ നെഹ്റു

50. ‘സാരെ ജഹാം സെ’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചത് ആര് ?

Ans:- അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

51. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?

Ans:- 5 തവണ

52. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ ഗാന്ധിജിയുടെ മുദ്രാവാക്യം എന്തായിരുന്നു ?

Ans:- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

53. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ?

Ans:- രാജ്ഘട്ട്

54. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?

Ans:- സുഭാഷ് ചന്ദ്രബോസ്

55. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?

Ans:- വിൻസ്റ്റൺ ചർച്ചിൽ

56. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ?

Ans:- 1942

57. ഉപ്പുസത്യാഗ്രഹം നടന്ന വർഷം ?

Ans:- 1930

58. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ?

Ans:- ചമ്പാരൻ സത്യാഗ്രഹം

59. മലബാർ കലാപം നടന്ന വർഷം ?

Ans:-1921 

60. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ സൈനിക മേധാവി ?

Ans:- ജനറൽ ആർ ഡയർ

61. മൈക്കിൾ ഒ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ?

Ans:- ഉദ്ദം സിംഗ്

62.ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ’ പദവി ഉപേക്ഷിച്ച വ്യക്തി ?

Ans:- രബീന്ദ്രനാഥ ടാഗോർ

63.ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ പ്രസിദ്ധമായ യാത്ര ?

Ans:- ദണ്ഡിയാത്ര

64. ദണ്ഡിയാത്രയിൽ ഗാന്ധിയുടെ എത്ര അനുയായികൾ പങ്കെടുത്തു ?

Ans:- 78

65. ദണ്ഡി കടപ്പുറം ഏത് സംസ്ഥാനത്താണ് ?

Ans:- ഗുജറാത്ത്

66. ദണ്ഡിയാത്ര വേളയിൽ ആലപിച്ചിരുന്ന ഗാനം ?

Ans:- രഘുപതി രാഘവരാജാറാം…എന്ന് തുടങ്ങുന്ന ഗാനം

67. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു ?

Ans:- പയ്യന്നൂർ

68. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?

Ans:- കെ കേളപ്പൻ

69. വട്ടമേശ സമ്മേളനങ്ങൾ നടന്നതെവിടെ ?

Ans:- ലണ്ടൻ

70. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ?

Ans:- രണ്ടാം വട്ടമേശ സമ്മേളനം

71. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

Ans:- ക്ലമന്റ് ആറ്റ്ലി

72. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ?

Ans:- മൗണ്ട് ബാറ്റൺ പ്രഭു

73. ഇന്ത്യാ-പാക് അതിർത്തി രേഖ അറിയപ്പെടുന്ന പേര് ?

Ans:- റാഡ്ക്ലിഫ് രേഖ

74. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

Ans:- ഗോപാലകൃഷ്ണ ഗോഖലെ

75. ലാൽ ബാൽ പാൽ എന്നറിയപ്പെടുന്നത് ആരൊക്കെ ?

Ans:- ലാലാ ലജ്പത് റായ്,ബാലഗംഗാധര തിലകൻ,ബിപിൻ ചന്ദ്രപാൽ

76. വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ?

Ans:- 1921

77. ഗാന്ധിജി വിവാഹിതനായത് എത്രാമത്തെ വയസിൽ ?

Ans:- പതിമൂന്നാം വയസ്സിൽ

78. ഗാന്ധിജിയുടെ പ്രധാനപ്പെട്ട സമരായുധം ?

Ans:- സത്യാഗ്രഹം

79. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

Ans:- കെ കേളപ്പൻ

80. അതിർത്തി ഗാന്ധി ആര് ?

Ans:- ഖാൻ അബ്ദുൽ ഗാഫർ ഖാൻ

81. നേതാജി എന്നറിയപ്പെടുന്നത് ആര് ?

Ans:- സുഭാഷ് ചന്ദ്ര ബോസ്

82. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര് ?

Ans:- സരോജിനി നായിഡു

83. ഗാന്ധിജിയെ ജനങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന പേര് ?

Ans:- ബാപ്പുജി

84. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ?

Ans:- സർദാർ വല്ലഭ്ഭായി പട്ടേൽ

85. ചാച്ചാജി എന്ന് വിളിക്കപ്പെടുന്നത് ആര് ?

Ans:- ജവഹർലാൽ നെഹ്റു

86. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന് ?

Ans:- ഓഗസ്റ്റ് 9

87. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം പിന്നീട് അറിയപ്പെട്ട പേര് ?

Ans:- ഓഗസ്റ്റ് ക്രാന്തി മൈതാനം

88. ക്വിറ്റ് ഇന്ത്യ സമരകാലത്ത് നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യാൻ നടപ്പാക്കിയ ബ്രിട്ടീഷ് പദ്ധതി ?

Ans:- ഓപ്പറേഷൻ തണ്ടർബോൾട്ട്

89. 1940ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി ആരായിരുന്നു ?

Ans:- വിനോബ ഭാവെ

90. ദില്ലി ചലോ’, ‘ജയ് ഹിന്ദ്’ എന്നീ മുദ്രാവാക്യങ്ങളിലൂടെ ആവേശം പകർന്ന നേതാവ് ?

Ans:- സുഭാഷ് ചന്ദ്ര ബോസ്

91. ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Ans:- ബിപിൻചന്ദ്ര പാൽ

92. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Ans:- ബാല ഗംഗാധര തിലകൻ

93. രബീന്ദ്രനാഥ് ടാഗോറിനെ ഗുരുദേവ് എന്ന് വിശേഷിപ്പിച്ചതാര് ?

Ans:- ഗാന്ധിജി

94. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര് ?

Ans:- ടാഗോർ

95. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ വിപ്ലവകാരി ?

Ans:- സുഭാഷ് ചന്ദ്ര ബോസ്

96. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി ഓഗസ്റ്റ്-15 എന്ന തിയ്യതി തിരഞ്ഞെടുത്തത് ആര് ?

Ans:- മൗണ്ട് ബാറ്റൺ

97. 1947 ഓഗസ്റ്റ് -15 ന് നടന്ന അധികാര കൈമാറ്റ ചടങ്ങിൽ അദ്ധ്യക്ഷൻ ആരായിരുന്നു ?

Ans:- ഡോ. രാജേന്ദ്രപ്രസാദ്

98. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ?

Ans:- മൗണ്ട് ബാറ്റൺ (1948 ജൂൺ മാസം വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു)

99. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ?

Ans:- സി രാജഗോപാലാചാരി

100. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Ans:- ജെ ബി കൃപലാനി

Sharing Is Caring:

Leave a Comment