പക്ഷികളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

 

 പക്ഷികളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ.പക്ഷികളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ, ശൈലികൾ Malayalam  Proverbs about birds  PAKSHICHOLLUKAL

 

☑ അരിയെറിഞ്ഞാൽ ആയിരം കാക്ക

ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്

ഒരു വെടിക്ക് രണ്ടു പക്ഷി

☑കാക്ക കുളിച്ചാൽ കൊക്കാകുമോ ?

കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

☑കാക്കയുടെ വിശപ്പും മാറും,പശുവിന്റെ കടിയും മാറും

☑കൊക്കെത്ര കുളം കണ്ടതാ

☑ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും

☑പണത്തിനു മീതെ പരുന്തും പറക്കില്ല

☑പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്

☑കാട്ടുകോഴിക്കെന്തു സംക്രാന്തി

☑കാക്കക്കാലിൽ നിന്നും പരുന്തിൻക്കാലിലേക്ക്

☑കോഴിക്കുണ്ടോ നെല്ലും പതിരും

☑കൊക്കറ്റം തിന്നാലും കോഴി കൊത്തിക്കൊത്തിനിൽക്കും

☑ആയിരം കോഴിക്ക് അര കാട

☑കാക്കക്കൂട്ടിൽ കുയിൽ മുട്ട

☑കോഴി കൂവിയില്ലെങ്കിൽ നേരം പുലരാതിരിക്കുമോ?

☑ഒരു കുരുവി ഇരയെടുക്കുമ്പോൾ ഒമ്പതു കുരുവി വാ തുറക്കുന്നു

☑കുയിൽ പാടുന്നതു കണ്ട് കാക്ക ശബ്ദിച്ചാലോ?

☑കാക്കക്കൂട്ടിൽ ഇറച്ചിയിരിക്കുമോ?

☑ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു

☑കാക്കയും വന്നു പനമ്പഴവും വീണു

☑ഇണങ്ങിയ പക്ഷി കൂട്ടിൽ ഇണങ്ങാത്ത പക്ഷി കാട്ടിൽ

☑ആയിരം കാക്കയ്ക്ക് അരക്കല്ല്

☑കറുത്ത കോഴിക്ക് വെളുത്ത മുട്ട

☑കാക്ക കരഞ്ഞാൽ വിരുന്നു വരും

☑കാക്കക്കൂട്ടിൽ കല്ലിടുക

☑കാട്ടുകോഴി വീട്ടുകോഴിയാകുമോ?

☑കൊക്കിനു വെച്ചതു ചക്കിനു കൊണ്ടു

☑കൊക്കിലെതുങ്ങുന്നതേ കൊത്തിക്കൊണ്ടു പറക്കാവൂ

☑തള്ളക്കോഴി ചവിട്ടിട്ടു പിള്ളക്കോഴി ചാകില്ല

☑പറക്കുന്ന കാക്കയ്ക്ക് ഇരിക്കുന്ന കൊമ്പ് അറിഞ്ഞു കൂടേ?

☑മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം

☑കാക്ക അരയന്നത്തിന്റെ നട പഠിക്കുക

☑കൊക്കിനറിയാമോ കോഴിയെ റാഞ്ചാൻ

☑കോഴിയെ വളർത്താൻ കുറുക്കന്റെ കൈയിൽ കൊടുക്കുക

☑കോഴിമുട്ട ഉടയ്ക്കാൻ കുറുന്തടി വേണോ?

☑പക്ഷിയെ പിടിക്കാൻ മരം മുറിക്കും പോലെ

☑കോഴി കറുത്തിരുന്നാൽ മുട്ടയും കറുക്കുമോ?

☑മയിലിന്റെ അഴകും കുയിലിന്റെ സ്വരവും

☑മയിലാടും പോലെ ചെമ്പോത്താടുമോ?

☑കോഴിയുടെ ഉറക്കം ഉറങ്ങുക

☑ കോഴിമുട്ടയ്ക്കു പൂട പറിക്കുകയാണോ?

☑കാക്ക കുറുകിയില്ലെങ്കിലും നേരം പുലരും

☑കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്

☑കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും

Sharing Is Caring:

Leave a Comment