ചാന്ദ്രദിന ക്വിസ് Chandra dina Quiz

 

 ജൂലൈ 21 ചാന്ദ്രദിനം.ഭൂമിയുടെ ഉപഗ്രഹത്തെ മനുഷ്യൻ ആദ്യമായി കീഴടക്കിയ ദിവസം. അമേരിക്കക്കാരായ നീലാംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ  അപ്പോളോ 11 പേടകത്തിൽ ചരിത്രം കുറിക്കാൻ കുതിച്ചുയർന്നു.ജൂലൈ 21ന്അപ്പോളോ-11വാഹനത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങി നടന്ന് ചന്ദ്രനിൽകാലുകുത്തിയ ആദ്യ മനുഷ്യനായി നീലാംസ്ട്രോങ്.ചന്ദ്രദിനത്തിൽ സ്കൂളിൽ നടത്താവുന്ന ക്വിസ് ചോദ്യങ്ങൾ കുട്ടികളുടെ നിലവാരത്തിനനുസരിച്ച ചോദ്യങ്ങൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തിരഞ്ഞെടുത്ത് അവ ചോദിക്കാം.

 

1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

Ans:-1969 ജൂലൈ 21

2. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര് ?

Ans:-നീൽ ആംസ്ട്രോങ്ങ്

3. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?

Ans:-ചൊവ്വ

4. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ?

Ans:-ശുക്രൻ 

5. ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണത്തിന്റെ പേര് ?

Ans:-സൂര്യഗ്രഹണം 

6.ചന്ദ്രന്റെ എത്ര ശതമാനം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

Ans:- 59%

7. അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന നാടകഗാനം എഴുതിയതാരാണ്?

Ans:- ഒ എൻ വി കുറുപ്പ്

8. ചന്ദ്രനിൽ നിന്നും ഭൂമിയിലേയ്ക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമ്മിതി?

Ans:- ചൈനയിലെ വൻമതിൽ

9. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ് ?

Ans:- തിങ്കൾ

10. ഭൂമിയിൽ 60 kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്രയാണ്?

Ans:- 10 kg

11. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?

Ans:- 27.32 ഭൗമദിനങ്ങൾ

12. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ്ണ ചന്ദ്രനു പറയുന്ന പേര്?

Ans:- ബ്ലൂ മൂൺ

13. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

Ans:- സെലനോളജി

14. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ?

Ans:- സൂപ്പർ മൂൺ

15. ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Ans: – ഗലീലിയോ ഗലീലി

16. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

Ans:- കറുപ്പ്

17.ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം

ഭൂമിയിലെത്താനെടുക്കുന്ന സമയം ?

Ans: – 1.3 സെക്കൻഡ്

18. ചന്ദ്രനിൽ ഒരു ദിവസമെന്നത് എത്ര മണിക്കൂറാണ് ?

Ans :- 708 ഭൗമ മണിക്കൂർ

19.ചന്ദ്രനിലെ ഒരു മണിക്കൂറിനെ എന്തു പേരിലാണ് അറിയപ്പെടുന്നത് ?

Ans:- ലൂണവർ

20. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ?

Ans:- ഹിജ്റ വർഷം

21. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്

Ans:- ആറിലൊന്ന് മടങ്ങ്

22. ചന്ദ്രൻ ഭൂമിയിൽ നിന്നും എത്ര അകലെയാണ്?

Ans:-ഏകദേശം 3,84,403 km

23. ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?

Ans:- റിഗോലിത്ത്

24. ചന്ദ്രന്റെ വ്യാസം എത്രയാണ് ?

Ans: -3474 km

25. ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവത ?

Ans:- സെലിൻ

26. സെലിൻ എന്ന പേരിനു സമാനമായ റോമൻ പേര് ?

Ans: – ലൂണ

27. ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്?

Ans:-മരിയ [ മെയർ]

28. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്കു പറയുന്ന പേര് എന്താണ് ?

Ans:- ടെറേ

29. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?

Ans:- സിലിക്കൺ

30. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന ലോഹം

Ans:- ടൈറ്റാനിയം

31.ചന്ദ്രനിലെ ഏറ്റവും ആഴവും കൂടിയ ഗർത്തം ?

Ans:- ന്യൂട്ടൺ ഗർത്തം

32. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?

Ans:- ബെയിലി ഗർത്തം

33. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Ans:- ലെബിനിറ്റ്സ്

34. ബഹിരാകാശവാഹനങ്ങളിൽ വയ്ക്കുന്ന സസ്യം ഏതാണ്?

Ans:-ക്ലോറല്ല

35. ചന്ദ്രൻ ഒരു വർഷത്തിൽ ഭൂമിയെ എത്ര തവണ വലം വയ്ക്കുന്നു?

Ans:-13 തവണ

36. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്ന പേര്?

Ans:-വൃദ്ധി (Waxing)

37. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ ചെറുതാവുന്നതിനെ പറയുന്ന പേര്?

Ans:- ക്ഷയം (Wanning)

38. ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യൻ?

Ans:- നീൽആംസ്ട്രോങ്

39. ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തി ?

Ans:- എഡ്വിൻ ആൽഡ്രിൻ

40. ഇത് മനുഷ്യന്റെ ഒരു കാൽവെപ്പ്, മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും” എന്നത്

ആരുടെ വാക്കുകളാണ്?

Ans: – നീൽആംസ്ട്രോങ്

41. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ ഇറങ്ങിയ സ്ഥലം ?

Ans:- പ്രശാന്തിയുടെ സമുദ്രം

42. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച ബഹിരാകാശ പേടകം?

Ans: –അപ്പോളോ 11

43. അപ്പോളോ 11 ദൗത്യത്തിലുണ്ടായിരുന്ന മൂന്നാമത്തെ വ്യക്തി ആരായിരുന്നു?

Ans:-മൈക്കൽ കോളിൻസ്

44. എവിടെ നിന്നാണ് ആദ്യ ചന്ദ്ര യാത്രികർ യാത്ര ആരംഭിച്ചത്?

Ans:-അമേരിക്കയിലെ കേപ്പ് കെന്നഡിയിൽ നിന്നും

45. ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് പസഫിക് സമുദ്രത്തിൽ

ഇറങ്ങിയവരെ എത്തിച്ച കപ്പൽ ഏതായിരുന്നു?

Ans:- ഹോർണറ്റ്

46. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?

Ans:-നീൽആംസ്ട്രോങ്

47.നീൽആംസ്ട്രോങ് എത്ര സമയം ചന്ദ്രനിൽ ചെലവഴിച്ചു?

Ans:-രണ്ടു മണിക്കൂർ 48 മിനിറ്റ്

48. നീൽആംസ്ട്രോങ് ചന്ദ്രനിൽ നിന്നും ഭൂമിയെ നോക്കി പറഞ്ഞതെന്താണ്?

Ans :-Big bright and beautiful

49.  നീൽആംസ്ട്രോങും കൂട്ടരും അപ്പോളോ 11ൽ നിന്നും ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏതാണ് ?

Ans:-ഈഗിൾ

50.  എത്ര രാഷ്ട്രത്തലവൻമാർ ഒപ്പിട്ട ഫലകമാണ് നീൽആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ചത് ?

Ans:-158

51. ” മാഗ്നിഫിസെന്റ് ഡിസൊലേഷൻ ” എന്ന പുസ്തകം ആരുടെ ആത്മകഥയാണ്?

Ans:-എഡ്വിൻ ആൽഡ്രിൻ

52. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

Ans:- സാറ്റേൺ 5

53. രണ്ടാമത് ചന്ദ്രനിലേയ്ക്ക് യാത്രികരെ കൊണ്ടുപോയ വാഹനം?

Ans:- അപ്പോളോ 12

54. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

Ans:-ചാൾസ് ഡ്യൂക്ക്

55. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

Ans:- അലൻ ഷെപ്പേർഡ്

56. ചന്ദ്രോപരിതലത്തിൽ നിന്നും കണ്ടെത്തിയ ധാതുക്കളിൽ ടൈറ്റാനിയം ധാരാളമായി

കാണുന്ന ധാതു ഏതാണ്?

Ans:- Armalcolite

57. International Astronomical Union ചന്ദ്രനിലെ ഗർത്തങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. ഈ ബഹുമതിയ്ക്ക് അർഹനായ ആദ്യ ബോളിവുഡ് താരം ആരാണ്?

Ans:-ഷാരൂഖ് ഖാൻ

58. നാസയുടെ ചാന്ദ്രദൗത്യങ്ങൾക്കുള്ള പേര്?

Ans:-അപ്പോളോ

59. നാസയുടെ ഇനി നടക്കാനിരിക്കുന്ന ചാന്ദ്രദൗത്യത്തിനു നൽകിയിരിക്കുന്ന പേര്?

Ans:-ആർതെമിസ്

60. .ചന്ദ്രനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ആദ്യ പര്യവേക്ഷണ വാഹനം ഏത്?

Ans:- ലൂണ 1

61. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ഏതാണ്?

Ans:-ലൂണ 2

62. ശൂന്യാകാശത്തെ ഏതെങ്കിലുമൊരു വസ്തുവിൽ ആദ്യം സ്പർശിച്ച മനുഷ്യനിർമ്മിത

ഉപകരണം?

Ans:- ലൂണ 2

63. മനുഷ്യനേയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ഏതാണ്?

Ans:-അപ്പോളോ 8

64. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

Ans:- ലൂണാർ റോവർ

65. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറക്കിയ ആദ്യ പേടകം?

Ans:- ചൈനയുടെ ചാങ് 3

66. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?

Ans:-Yutu

67. ചന്ദ്രനിലേയ്ക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്?

Ans:-ആര്യഭടൻ

68. ഇന്ത്യയുടെ ചാന്ദ്രദൗത്യം ഏതാണ്?

Ans:-ചന്ദ്രയാൻ

69. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയ്ക്ക് “ചന്ദ്രയാൻ ” എന്ന പേര് നല്കിയതാരാണ്?

Ans:- എ ബി വാജ്പേയ്

70.ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്രദൗത്യം

Ans:-ചന്ദ്രയാൻ 1

71. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്നാണ്?

Ans:-2008 ഒക്ടോബർ 22

72.ചന്ദ്രയാൻ 1ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?

Ans:-എം അണ്ണാദുരൈ

73. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്നാണ്?

Ans:-ശ്രീഹരിക്കോട്ട

74. ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏതാണ്?

Ans:-മൂൺ ഇംപാക്ട് പ്രോബ്

75. ഭാരതത്തിലെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?

Ans:-മൂൺ ഇംപാക്ട് പ്രോബ്

76. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര്?

Ans:- ഷാക്കിൽട്ടൺ ഗർത്തം

77. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ ആരായിരുന്നു?

Ans:- ഡോ.ജി മാധവൻ നായർ

78. ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?

Ans:- 2019 ജൂലൈ 22

79. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ

Ans:- അറുപത്തിയെട്ടാമത്തെ ദൗത്യം

80. ഏതു റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്?

Ans:- PSLV C-11

81. ചന്ദ്രനിലേയ്ക്ക് ആളില്ലാ ഉപഗ്രഹം അയക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പദ്ധതി?

Ans:- സോമയാൻ പദ്ധതി

82. ഐ എസ് ആർ ഒ രൂപീകരിച്ചത് എന്നാണ്?

Ans:- 1969 ഓഗസ്റ്റ് 15

83. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?

Ans:- ഡോ. ജഹാംഗീർ ഭാഭ

 

Also Read:- Chandra dina Quiz LP, UP Level Malayalam

Sharing Is Caring:

1 thought on “ചാന്ദ്രദിന ക്വിസ് Chandra dina Quiz”

Leave a Comment