ഗാന്ധി ക്വിസ് Gandhi Quiz

 

നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് വളരെയധികം പരിപാടികളോടെ നമ്മുടെ സ്കൂളുകളിൽ ആഘോഷിക്കാറുണ്ട്.അന്നേദിവസം പലതരത്തിലുള്ള പരിപാടികളും നമ്മൾ ഉൾകൊള്ളിക്കാറുമുണ്ട്. അതിൽ ഒന്നാണ് ക്വിസ് മത്സരം. ഗാന്ധിജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ താഴെ നൽകുന്നു ഉചിതമായവ ഉപയോഗിക്കാം

 

1.ഗാന്ധിജിയെ ചെറുപ്പ കാലത്ത്‌ വിളിച്ചിരുന്ന പേര് എന്ത് ?

Answer – മോനിയ

2. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം ?

Answer – ചമ്പാരൻ സത്യാഗ്രഹം

3. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ?

Answer – സുഭാഷ് ചന്ദ്ര ബോസ്

4.ഗാന്ധിജി വിദ്യാഭ്യാസം  നടത്തിയത് എവിടെ ?

Answer – ഇംഗ്ലണ്ട്

5. മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കണം എന്ന് ഗാന്ധിജിയെ പഠിപ്പിച്ച നാടകം ?

Answer – ശ്രാവണ പിതൃഭക്തി നാടകം

6. ഗാന്ധിജിയുടെ പിതാവിന്റെ പേര് ?

Answer – കരംചന്ദ് ഗാന്ധി

7. ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് ?

Answer – എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

8. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ന് ?

Answer – 1920

9. ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നത് എന്ന് ?

Answer – 1937

10. ഗാന്ധിജി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ ആശ്രമത്തിന്റെ പേരെന്ത് ?

Answer – സബർമതി ആശ്രമം

11. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് ?

Answer – ഇന്ത്യൻ ഒപ്പീനിയൻ

12. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ആദ്യ ആശ്രമത്തിന്റെ പേര് ?

Answer – ഫീനിക്സ് ആശ്രമം

13. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച രണ്ടാമത്ത ആശ്രമത്തിന്റെ പേര് ?

Answer – ടോൾസ്റ്റോയി ആശ്രമം

14. സത്യാഗ്രഹം എന്ന സമരമാർഗ്ഗം ആദ്യമായി ഗാന്ധിജി പരീക്ഷിച്ചത് എവിടെ ?

Answer – ദക്ഷിണാഫ്രിക്ക

15. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്തിന് ?

Answer – ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുത്താൻ

16. ഗാന്ധിജിയുടെ മക്കൾ ആരെല്ലാം ?

Answer – ഹരിലാൽ, മണിലാൽ രാമദാസ്, ദേവദാസ്

17. ഗാന്ധിജിയുടെ അപരനാമം എന്താണ് ?

Answer – ബാപ്പുജി

18. സ്വാതന്ത്ര്യ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ് ?

Answer – മഹാത്മഗാന്ധി

19. ഗാന്ധിജി ആഭരണങ്ങൾ ഊരി നൽകി അതിലൂടെ  പ്രശസ്തയായത് ആരാണ് ?

Answer – കൗമുദി ടീച്ചർ

20. എന്റെ അമ്മ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം ഏത് ?

Answer – ഭഗവത്ഗീത

21. എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര് ?

Answer – മഹാദേവ് ദേശായി

22. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഏത് ഭാഷയിലാണ് എഴുതിയത് ?

Answer – ഗുജറാത്തി ഭാഷ

23. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?

Answer – 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്ത

24. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?

Answer -5

25. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എവിടെ വച്ചായിരുന്നു ?

Answer – ദക്ഷിണാഫ്രിക്ക

26. ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി അറിയപ്പെടുന്നു സ്ഥലം ഏതാണ് ?

Answer – ദക്ഷിണാഫ്രിക്ക

27. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാരാണ് ?

Answer – രവീന്ദ്രനാഥ ടാഗോർ

28. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം ഏത് ദിനമായാണ് നാം ആചരിക്കുന്നത് ?

Answer – രക്തസാക്ഷിദിനം

29. മഹാത്മാഗാന്ധിയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്
എവിടെയാണ് ?

Answer – രാജ്ഘട്ട്

30. ഗാന്ധിജിയുടെ ഘാതകൻന്റെ പേരെന്താണ് ?

Answer – നാതുറാം വിനായക് ഗോഡ്സെ

31. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം ?

Answer – 1948 ജനുവരി 30

32. ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ് ?

Answer – ലിയോ ടോൾസ്റ്റോയി

33. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ് ?

Answer – ഗോപാലകൃഷ്ണ ഗോഖലെ

34. ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ പ്രശസ്തമായ കൃതി ഏത് ?

Answer – എന്റെ ഗുരുനാഥൻ

35. ഗാന്ധിജി ജനിച്ച പോർബന്തറിലെ വീട് അറിയപ്പെടുന്നത് ?

Answer – കീർത്തി മന്ദിർ

36. ഗാന്ധിജി ആദ്യമായ ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു ?

Answer – ജോഹന്നാസ്ബർഗ്

37. ഗാന്ധിജി ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?

Answer – അയ്യങ്കാളി

38. ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

Answer – സുഭാഷ് ചന്ദ്ര ബോസ്

39. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര് ?

Answer – സി രാജഗോപാലാചാരി

40. ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര് ?

Answer – വിൻസ്റ്റൻ ചർച്ചിൽ

41. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത് ?

Answer- 168 ദിവസം

42. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ് ?

Answer – ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്

43. “ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?

Answer – ജവഹർലാൽ നെഹ്റു

44. കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ് ?

Answer – ഗാന്ധി വധം

45. ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ- ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത് ?

Answer – ജാലിയൻവാലാ ബാഗ് കൂട്ടക്കൊല

46. ഗാന്ധിജി അന്തരിച്ച സമയം ഏതാണ് ?

Answer – വൈകുന്നേരം 5.17

47. ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ് ?

Answer – വെള്ളിയാഴ്ച

48. ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ് ?

Answer – ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ

49. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത് ?

Answer – 1869 -1923

50. രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് ?

Answer – തുളസിദാസ്

51. ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് എത്ര ദിവസം നീണ്ടുനിന്നു ?

Answer – 24

52. ഗാന്ധിജി അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ച വർഷം ?

Answer – 1916

53. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഏത് ?

Answer – 1937

54. ഗാന്ധിജയുടെ സെക്രട്ടറി ആയി പ്രവത്തിച്ച വ്യക്തി ആര് ?

Answer – മഹാദേവ് ദേശായി

55. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ?

Answer – വാർധാ പദ്ധതി

56. ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ ഏത് ?

Answer – ആഗാഖാൻ കൊട്ടാരം

57. ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു ?

Answer – 21 വർഷം

58. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?

Answer – ജോർജ്ജ് ഇരുമ്പയം

59. ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ഏത് ?

Answer – 1925

60. കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയാണ് ?

Answer – 13

61. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ് ?

Answer – ഇംഗ്ലീഷ്

62. ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര് ?

Answer – ജൂലിയസ് നരേര

63. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു ?

Answer – ജവഹർലാൽ നെഹ്റു

64. ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര് ?

Answer – ബാരിസ്റ്റർ ജി പി പിള്ള

65. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ ആരാണ് ?

Answer – മഹാത്മാഗാന്ധി

66. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ് ക്ക്‌ വിധേയമാക്കപ്പെട്ട വ്യക്തി ആര് ?

Answer – നാതുറാം വിനായക് ഗോഡ്സെ

67. വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത് ?

Answer – ആട്

68. സത്യാഗ്രഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?

Answer – യേശുക്രിസ്തു

69. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം എവിടെയാണ് ?

Answer – പയ്യന്നൂർ

70. ‘ഒരു തീർത്ഥാടനം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാമത്തെ കേരള സന്ദർശനത്തെ ആയിരുന്നു ?

Answer – അഞ്ചാം കേരള സന്ദർശനം

Sharing Is Caring:

2 thoughts on “ഗാന്ധി ക്വിസ് Gandhi Quiz”

Leave a Comment