പുകയില വിരുദ്ധ ദിന ക്വിസ് World No Tobacco Day Quiz

 

1. ലോക പുകയില വിരുദ്ധ ദിനം എന്നാണ് ?

Answer – മെയ് 31

2. മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

Answer – 1987

3. പുകയില ചെടിയുടെ ശാസ്ത്രനാമം എന്താണ് ?

Answer – Nicotiana tabacum

4. ലോക പുകയില വിരുദ്ധ ദിനം ആരുടെ ‘നേതൃത്വത്തിലാണ് ആചരിക്കുന്നത് ?

Answer – WHO ( ലോകാരോഗ്യ സംഘടന )

5. ഏത് ചെടിയുടെ ഇലയാണ് ‘പുകയിലയായി ഉപയോഗിക്കുന്നത് ?

Answer – നിക്കോട്ടിയാന

6. നിഷ്ക്രിയ പുകവലിയുടെ ദോഷഫലം ‘അനുഭവിക്കുന്നത് ആരാണ് ?

Answer – പുക ശ്വസിക്കുന്നവർ

7. ഇന്ത്യയിലെ ആദ്യത്ത പുകയില വിമുക്ത ഗ്രാമം ?

Answer – കൂളിമാട് (കോഴിക്കോട്)

8. കേരളത്തിലെ പൊതുസ്ഥലങ്ങളിലുള്ള പുകവലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിൽ വന്ന വർഷം ?

Answer – 1999

9. ലോക പുകയില വിരുദ്ധ ദിനത്തിന്റെ പൊതുവായ പ്രതീകം എന്താണ് ?

Answer – Ash Trays With Fresh Flowers

10. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല ?

Answer – കാസർഗോഡ്

11. ഒരു സിഗരറ്റിൽ അടങ്ങിയ ‘ശരാശരി നിക്കോട്ടിന്റെ അളവ് എത്ര ?

Answer – 12 മില്ലിഗ്രാം

12. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ?

Answer – നിക്കോട്ടിൻ

13. നിക്കോട്ടിന് ആ പേര് വന്നത് ആരുടെ പേരിൽ നിന്നാണ് ?

Answer – ജീൻ നികോട്ട്

14. നിക്കോട്ടിൻ ഉണ്ടാകുന്നത് പുകയില ചെടിയുടെ ഏത് ഭാഗത്താണ് ?

Answer – വേരിൽ

15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Answer – ആന്ധ്ര പ്രദേശ്

16. പുകയിലയുടെ ജന്മദേശം ?

Answer – അമേരിക്ക

17. ഇന്ത്യയിൽ പുകയില കൊണ്ടുവന്ന ‘വിദേശ ശക്തി ഏതാണ് ?

Answer – പോർച്ചുഗീസുകാർ

18. പുകവലി ഹൃദയ താളം തെറ്റിക്കുന്നത് മൂലമുണ്ടാകുന്ന രോഗം ?

Answer – അരിത്മിയ

19. പുകയില കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?

Answer – ഫോർമാൽഡിഹൈഡ്

20. പുകവലി പൊതുസ്ഥലങ്ങളിൽ ആദ്യമായി നിരോധിച്ചതും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചതുമായ രാജ്യം ?

Answer – ഭൂട്ടാൻ

21. പുകയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം ?

Answer – കാർബൺ മോണോക്സൈഡ്

22. പുകവലി മൂലം ഉണ്ടാകുന്ന മാരക രോഗം ?

Answer – ശ്വാസകോശ ക്യാൻസർ

23.നിക്കോട്ടിൻ കൂടുതലായി സംഭരിച്ചു വെക്കുന്നത് ‘ പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് ?

Answer – ഇലകളിൽ

24. ഇന്ത്യയിലെ കേന്ദ്ര പുകയില റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer – ആന്ധ്രപ്രദേശിലെ രാജ മുന്ദ്രയിൽ

25. സിഗരറ്റിൽ എരിയുന്ന ഭാഗത്തിലെതാപം എത്രയാണ് ?

Answer – 900 ഡിഗ്രി സെൽഷ്യസ്

26. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ഏതാണ് ?

Answer – കോട്ടയം

27. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം ?

Answer – ചൈന

 

Sharing Is Caring:

Leave a Comment