നമസ്കാരം
ഇന്ന് ജൂൺ 19 വായനാദിനം, വായനയുടെയും അറിവിന്റെയും ലോകത്തേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തിയ P.N പണിക്കരുടെ ചരമദിനം.
“വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് ഉയർത്തിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം.
വിദ്യാർത്ഥികളായ നമ്മുടെ കടമയാണ് അറിവു നേടുക എന്നത്. അതിനു ഏറ്റവും പ്രധാന മാർഗം വായനയാണ്.
നമുക്കും പുസ്തകങ്ങളോട് ചങ്ങാത്തം കൂടി നമ്മുടെ മാനസികവും ബുദ്ധിപരവുമായ കഴിവുകൾ വികസിപ്പിക്കാം
ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ. ആ വെളിച്ചം കണ്ടു വേണം നമ്മൾ വളരാൻ.
എന്നാൽ ഇന്ന് വായന കുറഞ്ഞു വരികയാണ്. നമ്മുടെ പുതിയ തലമുറ മൊബൈലിലും കമ്പ്യൂട്ടറിലുമായി ചുരുങ്ങി പോകുന്നു.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ നിങ്ങൾക്കു മുന്നിൽ സമർപ്പിച്ചുകൊണ്ട് നിർത്തുന്നു.
നന്ദി, നമസ്കാരം
1 thought on “വായന ദിനം പ്രസംഗം Vayanam Dinam Speech”