Chattampi Swamikal Questions And Answers Malayalam

 

Here we give questions and answers of Chattampi Swamikal in Malayalam . This question and answers useful to all students and its also valuable to Kerala PSC exams. chattampi swamikal Quiz malayalam, Question Answers Chattampi Swamikal.

 

1. ചട്ടമ്പിസ്വാമികൾ ജനിച്ചത് എപ്പോൾ 

Answer – 1853 ആഗസ്റ്റ് 25

2. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം ?

Answer – കുഞ്ഞൻ

3. ചട്ടമ്പിസ്വാമികളുടെ പിതാവ് ?

Answer – താമരശ്ശേരി വാസുദേവ ശർമ്മ

4. ചട്ടമ്പി സ്വാമികളുടെ മാതാവ് ?

Answer – നങ്ങമ്മ പിള്ള

5ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം ?

Answer – അയ്യപ്പൻ

6. സ്വാമികൾ ഷണ്മുഖദാസൻ എന്നറിയപ്പെട്ടിരുന്നത് എന്തുകൊണ്ട് ?

Answer – കടുത്ത സുബ്രഹ്മണ്യ ഭക്തൻ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം ഷണ്മുഖദാസൻ എന്ന പേരിലറിയപ്പെട്ടു.

7. ചട്ടമ്പിസ്വാമികൾ ‘ജീവിതവും സന്ദേശവും എന്ന കൃതി എഴുതിയതാര് ?

Answer – രാജൻ തൂവാര

8. കുഞ്ഞന് ചട്ടമ്പി എന്ന പേര് ലഭിച്ചതെങ്ങനെ ?

Answer – ആശാനില്ലാത്തപ്പോൾ കുട്ടികളെ ചട്ടം പഠിപ്പിച്ചത് കുഞ്ഞൻ ആയിരുന്നു. ക്ലാസ്സിലെ മോണിറ്റർ ആയിരുന്നു അദ്ദേഹം.

9. കേരളത്തിൽ ഞാൻ ഒരു അസാധാരണ മനുഷ്യനെ കണ്ടു എന്ന് പറഞ്ഞത് ആര് ?

Answer – സ്വാമി വിവേകാനന്ദൻ

10. വിവേകാനന്ദൻ വായ തുറന്നാൽ മണൽത്തരി പോലും മധുരിക്കും എന്ന് പറഞ്ഞതാര് ?

Answer – ചട്ടമ്പിസ്വാമികൾ

11. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയതെപ്പോൾ ?

Answer – 1882 ൽ ചെമ്പഴന്തിയിലെ അണിയൂർ ക്ഷേത്രത്തിൽ വെച്ച്

12. സർവ്വജ്ഞനായ ഋഷി എന്നും പരിപൂർണ്ണ കലാനിധി എന്നും ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചതാര് ?

Answer – ശ്രീനാരായണ ഗുരു

13.നവീന ശങ്കരൻ’ എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ച മഹാകവി ?

Answer – ഉള്ളൂർ

14. വിദ്യാധിരാജൻ’ എന്ന് ചട്ടമ്പിസ്വാമികൾ വിളിക്കപ്പെട്ടതെന്തുകൊണ്ട് ?

Answer – അദ്ദേഹം വിജ്ഞാനത്തിന്റെ ഖനി തന്നെ ആയിരുന്നു.

15. ചട്ടമ്പിസ്വാമികളുടെ ആദ്യകാലഗുരു ?

Answer – പേട്ടയിൽ രാമൻപിള്ള ആശാൻ

16. ചട്ടമ്പിസ്വാമികളും വിവേകാനന്ദ സ്വാമികളും കണ്ടുമുട്ടിയത് എവിടെ വെച്ചായിരുന്നു ?

Answer – പന്മന

17. പന്മന ആശ്രമം സ്ഥിതി ചെയ്യുന്ന ജില്ല ?

Answer – കൊല്ലം

18. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം ?

Answer – വടിവീശ്വരം

19. ചട്ടമ്പിസ്വാമിയോടുള്ള ബഹുമാനാർത്ഥം ശ്രീനാരായണ ഗുരു രചിച്ച കൃതി ?

Answer – നവമഞ്ജരി

20. അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാൻ ഒരു കൊതുകാണ്. അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ന് ചട്ടമ്പിസ്വാമികൾ പരാമർശിച്ചത് ആരെക്കുറിച്ചാണ് ?

Answer –  സ്വാമി വിവേകാനന്ദനെക്കുറിച്ച്

21. തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി ?

Answer – വേദാധികാര നിരൂപണം

22. ചട്ടമ്പിസ്വാമികൾ ജീവിതവും ദർശനവും എന്ന കൃതി രചിച്ചതാര് ?

Answer – ടോണി മാത്യൂ

23. ചട്ടമ്പിസ്വാമികൾ ‘ജീവിതവും കൃതികളും എന്ന കൃതിയുടെ രചയിതാവ് ആര് ?

Answer – കെ. മഹേശ്വരൻ നായർ

24. ചട്ടമ്പിസ്വാമികളെ ജനങ്ങൾ സ്നേഹപൂർവം വിളിച്ചിരുന്നത് ?

Answer – സർവ്വ വിദ്യാധിരാജൻ

25. കേരള സർക്കാർ ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ചത് ?

Answer – ആഗസ്റ്റ് 25

26. ചട്ടമ്പിസ്വാമികൾ സമാധിയായത് എപ്പോൾ ?

Answer – 1924

27. ചട്ടമ്പിസ്വാമികളുടെ സമാധിയെ തുടർന്ന് നവമഞ്ജരി എന്ന വിലാപകാവ്യം രചിച്ചതാര് ?

Answer – ശ്രീനാരായണ ഗുരു

28. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു ?

Answer – സ്വാമിനാഥ ദേശികർ

29. തിരുവനന്തപുരത്തെ ഗവർണമെന്റ് സെക്രട്ടറിയേറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ ?

Answer -ചട്ടമ്പിസ്വാമികൾ

30. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ ?

Answer – ബോധേശ്വരൻ

31. ചട്ടമ്പിസ്വാമികളുടെ എറ്റവും വലിയ കൃതി ?

Answer – പ്രാചീന മലയാളം

32. തിരുവിതാംകൂർ ദേവസ്വം വകുപ്പിന്റെ ക്ഷേത്രങ്ങളിൽ ജന്തുബലി നിരോധിക്കാൻ കാരണമായ നവോത്ഥാന നായകൻ ?

Answer – ചട്ടമ്പിസ്വാമികൾ

33. കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക ഉച്ച നീചത്വത്തിനെതിരെ പട്ടി സദ്യ സംഘടിപ്പിച്ച വ്യക്തി ?

Answer – ചട്ടമ്പിസ്വാമികൾ

34. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മാഹതമ്യത്തെ പറ്റി വിവരിച്ചു കൊടുത്ത സാമൂഹിക പരിഷ്കർത്താവ് ?

Answer – ചട്ടമ്പിസ്വാമികൾ

35. വിവേകാനന്ദനെ ചട്ടമ്പിസ്വാമികൾക്ക് പരിചയപ്പെടുത്തിയതാര് ?

Answer – Dr. പൽപ്പൂ

36. വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയതെപ്പോൾ ?

Answer – 1892 എറണാകുളത്ത് വെച്ച്

37. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം ?

Answer – ശ്രീബാലഭട്ടാരകേശ്വര ക്ഷേത്രം

38. സംസ്കൃതത്തിലും യോഗവിദ്യകളിലും വേദോപനിഷത്തുകളിലും ചട്ടമ്പിസ്വാമികളുടെ ഗുരു ?

Answer – സുബ്ബജടാപാഠികൾ

39. ചട്ടമ്പിസ്വാമികൾക്ക് ‘വിദ്യാധിരാജ ‘എന്ന പേര് നൽകിയത് ?

Answer – എട്ടരയോഗം

40.കാവിയും കമണ്ഡലുവും ഇല്ലാത്ത സന്യാസി, കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടിരുന്ന വ്യക്തി ?

Answer – ചട്ടമ്പിസ്വാമികൾ

41. ചട്ടമ്പിസ്വാമികൾ പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?

Answer – നായർ

42. സന്യാസം സ്വീകരിച്ചതിനു ശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് ?

Answer – ഷൺമുഖദാസൻ

43. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കവിത ?

Answer –  സമാധി സപ്തകം

44. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?

Answer – 2014 ഏപ്രിൽ 30

 

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ

 

  • അദ്വൈത ചിന്താ പദ്ധതി
  • അദ്വൈതപഞ്ചാരം
  • അദ്വൈതവരം
  • ജീവകാരുണ്യ നിരൂപണം
  • പുനർജന്മ നിരൂപണം
  • വേദാധികാര നിരൂപണം
  • കേരളത്തിലെ ദേശനാമങ്ങൾ
  • പ്രാചീന മലയാളം
  • മോക്ഷപ്രദീപ ഖണ്ഡനം
  • നിജാനന്ദാവിലാസം
  • സർവ്വമത സാമരസ്യം
  • വേദാന്തസാരം
  • ബ്രഹ്മത്വ നിർഭാസം
  • പരമഭട്ടാര ദർശനം
Sharing Is Caring:

Leave a Comment