എഴുത്തച്ഛൻ ജീവചരിത്രം

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഷാ കവിയാണ് തുഞ്ചത്തെഴുത്തച്ഛൻ.എഴുത്തച്ഛന്റെ യഥാർത്ഥ ‘ നാമത്തെ സംബന്ധിച്ചും ജീവിച്ചിരുന്ന കാലഘട്ടത്തെ കുറിച്ചും ഇന്നും പല വാദങ്ങളുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന എഴുത്തച്ഛന്റെ ‘യഥാർത്ഥ പേര് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് വിശ്വസിക്കുന്നത്.മലപ്പുറം ജില്ലയിൽ തിരൂരിലെ തൃക്കണ്ടിയൂരിലാണ് ‘എഴുത്തച്ഛൻ ജനിച്ചത്. കണിയാർ സമുദായത്തിലെ എഴുത്താശാനായിരുന്നു അദ്ദേഹമെന്ന് ചിലർ വാദിക്കുന്നു.
എന്നാൽ ജ്യോതിഷ പണ്ഡിതനായ ഒരു  ബ്രാഹ്മണന്റെ മകനായിരുന്നു എഴുത്തച്ഛൻ ‘ എന്നും പറയപ്പെടുന്നുണ്ട്. എഴുത്തച്ഛൻ തന്റെ ഗുരുസ്ഥാനീയനായി കണ്ടിരുന്നത് ജ്യേഷ്ഠനായ രാമനെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ‘അനുജനായതിനാൽ അദ്ദേഹം രാമാനുജൻ എന്ന പേര് സ്വീകരിച്ചു എന്നും ഐതീഹ്യമുണ്ട് ജൻമസ്ഥലമായ തിരൂരിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ച് ധാരാളം കുട്ടികൾക്ക് അറിവ് പകർന്നതിനാലാകാം രാമാനുജൻ എന്ന പേരിനൊപ്പം എഴുത്തച്ഛൻ എന്ന പേരു കൂടി ‘ചേർത്തു നൽകിയത് എന്നും വാദമുണ്ട്. നാട്ടുരാജാക്കൻമാർ തമ്മിലുള്ള കിടമത്സരവും ‘പോർച്ചുഗീസുകാരുടെ അക്രമവുമെല്ലാം ജനജീവിതത്തിൽ അരാജകത്വവും ദുരിതവും ‘ നിറച്ച് കാലമായിരുന്നു അത്. ആധ്യാത്മികമായ
ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിനു രക്ഷയില്ല എന്ന തിരിച്ചറിവാകും ‘ഹരിനാമ കീർത്തനവും,രാമായണവും മഹാഭാരതവുമെല്ലാം കാവ്യ വിഷയങ്ങളായി ‘സ്വീകരിക്കാൻ എഴുത്തച്ഛനെ പ്രേരിപ്പിച്ചത്. എഴുത്തച്ഛന്റെ കാലമായപ്പോഴേക്കും മലയാളം തമിഴിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര ‘ ഭാഷയായി രൂപം പ്രാപിച്ചിരുന്നു.30 അക്ഷരമുള്ള വട്ടെഴുത്തിന് പകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയത്
രാമാനുജൻ എഴുത്തച്ഛനാണ്. അധ്യാത്മരാമായണം കിളിപ്പാട്ട്, ഉത്തര ‘രാമായണം, മഹാഭാരതം കിളിപ്പാട്ട്,ദേവീ ‘മാഹാത്മ്യം എന്നിവയാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ.ബ്രഹ്മാണ്ഡ രാമായണം, ശതമുഖ രാമായണം,ഹരിനാമ കീർത്തനം, ‘ ഭാഗവതം കിളിപ്പാട്ട്, ശ്രീമത് ഭാഗവതം, ചിന്താരത്നം,കൈവല്യനവനീതം,രാമായണം തുടങ്ങിയവയും എഴുത്തച്ഛന്റെ രചനകളാണ്. മലപ്പുറം ജില്ലയിലെ തിരൂരിലെ ‘ തൃക്കണ്ടിയൂരിനു സമീപം തുഞ്ചൻ ‘ പറമ്പിലാണ് എഴുത്തച്ഛന്റെ ജന്മഗൃഹം സ്ഥിതി ‘ ചെയ്യുന്നത്.അവിടെയാണ് എഴുത്തച്ഛന്റെ പേരിൽ സ്മാരകം നിർമ്മിച്ചിട്ടുള്ളത്. ഡിസംബർ 31 നാണ് തുഞ്ചൻ ദിനമായി ആചരിച്ചു വരുന്നത്. മലയാളികളുടെ വൈജ്ഞാനിക തീർഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് തുഞ്ചൻ പറമ്പ്.

Sharing Is Caring:

Leave a Comment