കൃഷി പഴഞ്ചൊല്ലുകൾ Krishi Chollukkal

 

 

1. വിത്തുഗുണം പത്തുഗുണം

2. കുംഭത്തിൽ നട്ടാൽ കുടത്തോളം

3. മുരിങ്ങയുണ്ടെങ്കിൽ മരുന്ന് വേണ്ട.

4. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു

5.പൂയം ഞാറ്റുവേലയിൽ പുല്ലുപോലും പൂവണിയും

6. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും

7. മണ്ണറിഞ്ഞ് വിത്തിടുക

8. വിതച്ചതേ കൊയ്യു.

9. വിത്താഴം ചെന്നാൽ പത്തായം നിറയും

10. വിത്തിലറിയാം വിള

11. വിത്ത് കുത്തി ഉണ്ണരുത്

12. ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി

13.കന്നിയിലെ വെയിൽ കരിമ്പോല ഉണക്കും

14. തുലാപത്തു കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം

15. ഒന്നു ചിഞ്ഞാലേ മറ്റൊന്നിനു വളമാകു

16. വിത്ത് വിറ്റ് വിരുന്നൂട്ടരുത്

17. വിത്ത് ഒളിപ്പിച്ചാൽ കുത്തുപാളയെടുക്കും

18. ഒക്കത്തിൽ വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി

19. നവര നട്ടാൽ തുവരയുണ്ടാകുമോ

20. വിളയും വിത്ത് മുളയിലറിയാം

21. ഉടമയുടെ കണ്ണ്  ഒന്നാംതരം വളം

22. കതിരിൽ വളം വച്ചിട്ട് കാര്യമില്ല

23. അടുത്ത് നട്ടാൽ അഴക് അകലത്തിൽ നട്ടാൽ വിളവ്

24. ആഴത്തിൽ ഉഴുതു അകലത്തിൽ നടണം

25. ഉഴവിൽ  തന്നെ കള തീർക്കണം

26. എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും

27. എള്ളിന് ഉഴവ് ഏഴരച്ചാൽ

28. ഒരുവിള വിതച്ചാൽ പലവിത്തു വിളയില്ല

29. എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ

30. കണ്ണീരിൽ വിളഞ്ഞ വിദ്യയും, വെണ്ണീരിൽ വിളഞ്ഞ നെല്ലും

31. കണ്ടം വിറ്റ് കാളയെ വാങ്ങുമോ

32. കന്നില്ലാത്തവന് കണ്ണില്ല

33. കർക്കിടകത്തിൽ പത്തില കഴിക്കണം

34. കാലം നോക്കി. കൃഷി

35. കാർത്തിക കഴിഞ്ഞാൽ മഴയില്ല

36. കാറ്റുള്ളപ്പോൾ തൂറ്റണം

37. കള പറിച്ചാൽ കളം നിറയും

38. കള പറിക്കാത്ത് വയലിൽ വിള കാണില്ല

39. കല്ലാടും മുറ്റത്ത് നെല്ലാടില്ല

40. കർക്കിടകത്തിൽ പട്ടിണി കിടന്നതു പൂത്തിരി കഴിഞ്ഞാൽ മറക്കരുത്.

41. കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു

42. കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം

43. കുംഭത്തിൽ കുടമുരുളും

44. കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി

45. കൃഷി വർഷം പോലെ

46. കാടരികെ തോടരികെ വീടരികെ കൊത്തരുത്.

47. തേൻ നനച്ചാലും കാത്തിരം കയ്ക്കും

48. താണനിലത്തെ നിരോടു

49. കമുകിനു കുഴി മുന്ന്

50. എല്ലാ വിത്തിനും വിളവൊന്നല്ല

51. വേലി തന്നെ വിളവ് തിന്നുക

52. വിളഞ്ഞാൽ കതിർ വളയും

53. വിളഞ്ഞാൽ പിന്നെ വച്ചേക്കരുത്

54. വളമിടുക , വരമ്പിടുക വാരം കൊടുക്കുക വഴി മാറുക

55. വളമേറിയാൽ കൂമ്പടക്കം

56. വരമ്പുചാരി നട്ടാൽ ചുവര് ചാരിയുണ്ണാം

57. വയലിൽ വിളഞ്ഞാലേ  വയറ്റിൽ പോവൂ

58. മുള്ള് നട്ടവൻ സൂക്ഷിക്കണം

59. മുളയിലേ നുള്ളണമെന്നില്ല

60. മുളയിലറിയാം വിള

61. മുണ്ടകൻ മുങ്ങണം.

62. മുൻവിള പൊൻവിള

63. മുതിരയ്ക്ക് മൂന്ന് മഴ

64. മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല

65. മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു

66. മരമറിഞ്ഞു കൊടിയിടണം

67. മണ്ണറിഞ്ഞു വിത്ത്

68. മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷി ചെയ്യണം

69. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല

70. പൊന്നാരം വിളഞ്ഞാൽ കതിരാവില്ല

71. അധികം മൂത്താൽ വിത്തിനാകാം

72. തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം

73. തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ

74. തേവുന്നവൻ തന്നെ തിരിക്കണം

75. നല്ല തെങ്ങിനു നാല്പതു‍ മടൽ

76. നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും

77. നവര വിതച്ചാൽ തുവര കായ്ക്കുമോ

78. പടുമുളയ്ക്ക് വളം വേണ്ട

79. പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്

80. പതിരില്ലാത്ത കതിരില്ല

81. പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം

82. പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു

83. പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?

84. പൊന്നാരം വിളഞ്ഞാൽ കതിരാവില്ല

85. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും

86. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

87. മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം

88. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി

89. എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും

90. പൂട്ടുന്ന കാള എന്തിന് വിതയ്ക്കുന്ന വിത്തറിയുന്നു

91.ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്.

92. വിത്തിനൊത്ത വിള.

93. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും

94. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.

95.  പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും.

96. അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടാവില്ല

97. കനകം വിളയുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം

98. കടുകു ചോരുന്നതു കാണും തേങ്ങ ചോരുന്നത് കാണില്ല.

99. നെല്ലൊരു കൊല്ലം വെയ്ക്കാം അരിയൊരു വാരം വെയ്ക്കാം ചോറൊരുനേരം വെയ്ക്കാം.

100. എടുക്കാവുന്നതേ ചുമക്കാവു ദഹിക്കാവുന്നതേ കഴിക്കാവൂ

101. ഏക്കത്തിനു കൊട്ടത്തേങ്ങ വീക്കത്തിന് ഉണക്കലരി

102. എണ്ണ ചോരുന്നതറിയാം എള്ള് ചോരുന്നതറിയില്ല

103.  ഇഞ്ചിക്കറി കൂട്ടിയാൽ നൂറു കറി കൂട്ടിയതുപോലെ

104. മുള പൂത്താൽ ദാരിദ്ര്യം

105. കണ്ടം വിറ്റ് കന്നിനെ വാങ്ങിയിട്ടെന്തുകാര്യം

106. കണ്ട മീനെല്ലാം കറിക്കാകില്ല

107.  തിരുവാതിരയിൽ തിരിമുറിയാതെ പെയ്യണം

108. മുള്ളിന് മൂർച്ചയും തുളസിക്ക് ഗന്ധവും.

109. പറിച്ചു നട്ടാലേ കരുത്തു നേടു.

110. ഫലം അധികമായാൽ മരവും തലകുനിക്കും.

111. പോയാൽ ഒരു തേങ്ങ കിട്ടിയാൽ ഒരു തെങ്ങ്.

112. വരമ്പില്ലാത്ത കൃഷിയിൽ കഴമ്പില്ല

113. വിയർത്തവന്റെ വിശപ്പിന് സുഖമുണ്ട്

114.വിളഞ്ഞാൽ കതിർ വളയും

115. വിളയുന്ന വിത്തു മുളയിലറിയാം

116. വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ

117. വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം

118. സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം

119. കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും

120. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

121. വേരറുത്താൽ പിന്നെ കമ്പു വെട്ടണോ

122. ഉഴുന്നകാള വിത്തറിയേണ്ട

123. തൊട്ടാവാടി നട്ടുവളർത്തണോ

124. രോഹിണിയിൽ പയർ വിതയ്ക്കാം

125. കാർത്തികയിൽ കാശോളം വലുപ്പത്തിൽ വിത്ത്

126. തവള തുടിച്ചാൽ വെള്ളം പൊങ്ങുമോ

127. അത്തം മുഖത്തെള്ളെറിഞ്ഞാൽ ഭരണി മുഖത്തെണ്ണ

128. ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം

129. വിള രക്ഷയ്ക്ക് ചാണകപ്പാൽ ശരീര രക്ഷയ്ക്ക് പശുവിൻപാൽ

130. കയ്യാടിയാലേ വായാടു

 

Sharing Is Caring:

Leave a Comment