അർത്ഥവ്യത്യാസം

ഉച്ചാരണസാമ്യമുള്ളതും എന്നാൽ അർത്ഥവ്യത്യാസമുള്ളതുമായ അനേകം പദങ്ങൾ മലയാളഭാഷയിലുണ്ട്. അത്തരം പദങ്ങളുടെ അർത്ഥം ശരിക്കും മനസ്സിലാക്കിയെങ്കിലേ ഭാഷ ശരിക്കും കൈകാര്യം ചെയ്യാൻ സാധിക്കൂ. അത്തരത്തിലുള്ള കുറച്ച് പദങ്ങൾ നമുക്ക് നോക്കാം.

 

1. അർത്ഥം – വാക്കിന്റെ പൊരുൾ, ധനം

അർദ്ധം – പകുതി

2. അദിതി – ദേവമാതാവ്

 അതിഥി – വിരുന്നുകാരൻ

3. അനലൻ-അഗ്നി

 അനിലൻ – കാറ്റ്

4.അൻപ്- സ്നേഹം, ദയ

അമ്പ്-അസ്ത്രം

5.അങ്കി – വസ്ത്രം

 അംഗി – പ്രധാനമായത്

6. അങ്കം – യുദ്ധം , അടയാളം

അംഗം – അവയവം

7.അന്തം – അവസാനം

അന്ത്യം – ഒടുവിലത്തേത്

8.അന്തസ്സ് – യോഗ്യത

അന്ധസ്സ്- ആഹാരം

9.അളി – വണ്ട്

ആളി – തോഴി

10.ഉദ്ദേശം – ഏകദേശം

ഉദ്ദേശ്യം – ലക്ഷ്യം

11.ഉന്മാദം – ഭ്രാന്ത്

ഉന്മാഥം – വധം

12.കർഷണം – വലിക്കൽ

ഘർഷണം – ഉരസൽ

13. കദനം. – സങ്കടം

കഥനം – പറച്ചിൽ

14.കപാലം – തലയോട്

കപോലം – കവിൾത്തടം

15.കന്ദരം – ഗുഹ

കന്ധരം – കഴുത്ത്

16. ഗൃഹം – വീട്

ഗ്രഹം – സൗരയൂഥത്തിലെ ഒരെണ്ണം

ഗ്രാഹ്യം – അറിവ്

ഗ്രാഹം – മുതല

17.ഭുവനം – ലോകം

ഭവനം – വീട്

18.വിത്തം – ധനം

ചിത്തം – മനസ്സ്

19.ഗഹനം – കാട്

ഗഗനം – ആകാശം

20.ചിഹ്നം – അടയാളം

ഛിന്നം – ചേദിക്കപ്പെട്ടത്

21.ജായ – ഭാര്യ

ഛായ – നിഴൽ

22.ചോര -രക്തം

 ചോരൻ – കള്ളൻ

23.ദർശനം -കാഴ്ച

ദംശനം – കടി

ദശനം – പല്ല്

24. ദീപം – വിളക്ക്

ദ്വിപം – ആന

ദ്വീപ് – വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം

25.ദേഷ്യം – കോപം

ദ്വേഷം – വെറുപ്പ് , വിരോധം

26.ദേഹം -ശരീരം

ദേഹി – ജീവൻ

27.ദർപ്പം – അഹങ്കാരം

ദർഭ – ഒരു തരം പുല്ല്

ദർപ്പണം – കണ്ണാടി

28.ദാതാവ് – ദാനം ചെയ്യുന്നവൻ

ധാതാവ് – ബ്രഹ്മാവ്

29.നൂനം – നിശ്ചയം

 ന്യൂനം – കുറവ്

30. നിർല്ലോപം – കുറവില്ലാതെ

നിർല്ലോഭം – അത്യാഗ്രഹമില്ലാതെ

31.പരിണാമം -അവസാനം

 പരിമാണം – അളവ്

32.പായസം – ആഹാരപദാർത്ഥം

വായസം – കാക്ക

33.പ്രസാദം – പ്രസന്നത

പ്രാസാദം – മാളിക

34.പ്രദക്ഷിണം – വലംവയ്ക്കൽ

പ്രതിക്ഷണം – നിമിഷം തോറു

35.പ്രഭവം – ഉത്ഭവസ്ഥാനം

പ്രഭാവം – മഹിമ

36.ഫലം – കായ്

ഫാലം – നെറ്റി

37.മയിൽ – ഒരു പക്ഷി

മൈൽ – ഒരു അളവ്

38.മാരി – മഴ

മഹാമാരി – പകർച്ചവ്യാധി

39.മർക്കടം – കുരങ്ങ്

മർക്കടകം -ചിലന്തി

40.മോഹം – ആഗ്രഹം

മോഘം -നിഷ്ഫലം

41.ലോപം – കുറവ്

ലോഭം – അത്യാഗ്രഹം

42.രോദനം കരച്ചിൽ

 രോധനം – തടയൽ

43.രോദനം കരച്ചിൽ

രോധനം – തടയൽ

44.ആകരം :- ഇരിപ്പിടം

ആകാരം :- ആകൃതി

ആഗാരം :- വീട്

ആഹാരം :- ഭക്ഷണം

45. പദം – വാക്ക്

പഥം – വഴി

46.മുഖം – തലയുടെ മുൻഭാഗം 

മഖം – യാഗം

47.വയസ്സൻ – വൃദ്ധൻ

വയസ്യൻ – കൂട്ടുകാരൻ

48.രദനം – പുല്

വദനം – മുഖം

49.കൈതവം – കള്ളം

കൈരവം – ആമ്പൽ

50.പ്രവാഹം – ഒഴുക്ക്

പ്രവാസം – വേർപാട്

51.വല്ലവൻ – ഇടയൻ

വല്ലഭൻ – ഭർത്താവ്

52.ഭാഷണം – സംസാരം

 ഭൂഷണം – ആഭരണം

53.കേമൻ – സാമർത്ഥൻ

കാമൻ – കാമദേവൻ

54.പാർത്ഥൻ – അർജുനൻ

പാർത്ഥിവൻ – രാജാവ്

55.പങ്കം – ചെളി

പങ്കജം – താമര

56. ക്ഷാരം – ഉപ്പ്

അക്ഷരം – നാശമില്ലാത്തത്

57.കിരണം – രശ്മി.

ഹിരണ്യം – സ്വർഗം

58.ക്ഷതി – നാശം

ക്ഷിതി – ഭൂമി

59.നാഗം – സർപ്പം

നഗം – പർവ്വതം

നാകം – സ്വർഗം

60.പ്രഭവം – ഉത്ഭവം

പ്രഭാവം – മഹത്വം

61.മുകുരം – കണ്ണാടി

മുകുളം – മൊട്ട് ,

Sharing Is Caring:

Leave a Comment