ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?

1857

ശിപായി ലഹള എന്ന്  ബ്രിട്ടീഷുകാർ  വിളിച്ച സമരം ഏത്?

ഒന്നാം  സ്വാതന്ത്രസമരം (1857- ലെ)

ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

ബീഹാർ

ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

സ്വാമി ദയാനന്ദ സരസ്വതി

‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ദാദാഭായ് നവറോജി

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?

മൗണ്ട് ബാറ്റൺ പ്രഭു

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?

സുബൈദാർ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്  നേതൃത്വം  കൊടുത്ത  സംഘടന?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?

എംജി റാനഡെ

‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന് ത് ആര്?

സർദാർ വല്ലഭായ് പട്ടേൽ

ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?

സബർമതി ആശ്രമം

ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?

റാഡ്ക്ലിഫ് രേഖ

കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?

പയ്യന്നൂർ